ADVERTISEMENT

വെട്ടൂർ∙ ടിഎസ് കനാലിനോട് ചേർന്ന തീരപാതയിൽ താഴെവെട്ടൂരിൽ വീണ്ടും മണ്ണിടിഞ്ഞു റോഡ് തകർന്നു. കൊല്ലം-തിരുവനന്തപുരം തീര പാതയിൽ റാത്തിക്കൽ മുസ്‌ലിം ജമാഅത്തിന് മുന്നിലാണ് 20 മീറ്ററോളം ഭാഗത്തെ മണ്ണ് കഴിഞ്ഞ ദിവസം പുലർച്ചെ കനാലിലേക്ക് ഇടിഞ്ഞത്. റോഡിൽ നിന്ന ഏതാനും 11 കെവി പോസ്റ്റുകളും ലൈനും റോഡിലേക്ക് വീണെങ്കിലും റോഡിൽ ആൾസഞ്ചാരം കുറവായതിനാൽ അപകടം ഒഴിവായി. 

ഇനിയും കനത്ത മഴ തുടർന്നാൽ റോഡിന്റെ ഒരു ഭാഗം കനാലിലേക്ക് ഇടിയുമെന്നാണ് ആശങ്ക. റാത്തിക്കൽ പള്ളിയോട് ചേർന്ന റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതും കെട്ടിടത്തിന്റെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നുണ്ട്. റോഡിൽ വിള്ളൽ വീണതോടെ വെട്ടൂർ റാത്തിക്കൽ ഒന്നാം പാലം വഴിയുളള ഗതാഗതം പൂർണമായി നിലച്ചു. 

റാത്തിക്കൽ ജംക്‌ഷനിൽ തോട്ടിപ്പാലത്തിന് സമീപം ടിഎസ് കനാലിനോട് ചേർന്ന ഭാഗത്ത് ഏതാനും ദിവസം മുൻപ് പാർശ്വഭിത്തി ഇടിഞ്ഞ് ഏകദേശം 70 മീറ്റർ മണ്ണിടിഞ്ഞു കനാലിൽ പതിച്ചിരുന്നു. കനാൽ വീതി കൂട്ടുന്നതിന് മണ്ണു നീക്കം പുരോഗമിക്കുകയാണ്..അരിവാളം മുതൽ താഴെവെട്ടൂർ നടപ്പാലം വരെ കനാലിന്റെ ഇരുകരകളിലും സംരക്ഷണഭിത്തി അനിവാര്യമാണെന്നു വി.ജോയി എംഎൽഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com