ADVERTISEMENT

തിരുവനന്തപുരം∙ ‘കൂട്ടായി എന്നുമുണ്ടാകും.ഒരിക്കലും കൈവിടില്ല’ – ശ്രീകലയുടെ കൈ ചേർത്തു പിടിച്ച് പ്രസാദ് പറഞ്ഞു. എത്രയോ കാലമായി കേഴ്ക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേട്ടപ്പോൾ പൂജപ്പുര മഹിളാ മന്ദിരത്തിലെ അന്തേവാസിയായിരുന്ന ശ്രീകലയുടെ കണ്ണു നിറഞ്ഞു. യോജിച്ച ജീവിത പങ്കാളിയെ കിട്ടിയ സന്തോഷത്താലായിരുന്നു പുല്ലുവിള സ്വദേശി പ്രസാദ്. 

ഇന്നലെ 12 നും 12.30നുമിടയ്ക്കുള്ള മുഹൂർത്തത്തിൽ ഇരുവരും പുതു ജീവിതത്തിലേക്ക് കടന്നു. മേയർ കെ.ശ്രീകുമാറാണ് ഹാരം കൈമാറിയത്. അടുത്തിടെ വിവാഹിതരായ മേയറുടെ മകന്റെ സംഭാവനയായിരുന്നു താലിമാല. മറ്റു സുമനുസുകളും സഹായിച്ചതോടെയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടത്താനായത്. പത്തു പവനോളം സമ്മാനമായി ശ്രീകലയ്ക്ക് ലഭിച്ചു. പുല്ലുവിള ചെക്കിട്ടവിളാകത്ത് പരേതനായ ജോനവാസിന്റെയും അന്ത്രേസ്സയുടെയും മകനാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ പ്രസാദ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com