ADVERTISEMENT

വിതുര∙ ഓൺലൈൻ പഠനം വെല്ലുവിളിയാകുന്ന വിദ്യാർഥികൾക്ക് ഓഫ്‌ലൈൻ ട്യൂട്ടോറിയൽ സംവിധാനമൊരുക്കി വിതുര ഗവ: വിഎച്ച്എസ്എസിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ. പല കാരണങ്ങളാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനാണ് ഈ രീതി എസ്പിസി കുട്ടിപ്പൊലീസ് സംഘം അവലംബിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഓൺലൈൻ ക്ലാസ്സിന്റെ പ്രക്ഷേപണം ചെയ്ത എപ്പിസോഡുകൾ പ്രത്യേകം ഡൗൺലോഡ് ചെയ്ത് ടാബ്‌ലറ്റുകളിലാക്കിയാക്കി വിദ്യാർഥികൾക്കു നൽകും. 

ഇതോടൊപ്പം മോട്ടിവേഷണൽ വീഡിയോകൾ, പാഠ പുസ്തകങ്ങൾ, കൺസലിംഗ് സെഷനുകൾ, വിവിധ വിഷയങ്ങളിൽ സ്റ്റുഡൻറ് പൊലീസ് കെഡറ്റുകൾ തയ്യാറാക്കുന്ന ക്ലാസുകൾ എന്നിവയും ഓഫ്‌ലൈൻ പഠന സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഐടി മിഷൻ കേരളത്തിൽ നടപ്പിലാക്കിയ ഡിജിറ്റൽ എംപവർമെന്റ് പദ്ധതിയിലൂടെ ലഭിച്ച ടാബ്‌ലറ്റുകളാണു ഇതിനായി ഉപയോഗിക്കുന്നത്. 

ടാബ്‌ലറ്റിന്റെ ഉപയോഗം സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കി വിജയിപ്പിച്ചത് വിതുര സ്കൂളിൽ ആയിരുന്നു. ഇതുൾപ്പടെ അനവധി പദ്ധതികൾ വിതുര സ്കൂളിന്റെ നേതൃത്വത്തിൽ പരീക്ഷിച്ചു വിജയിച്ചിരുന്നു. അവയിലേറെയും മറ്റു സ്കൂളുകൾ ഏറ്റെടുത്തു കഴിഞ്ഞു.ഫ്‌ലൈൻ പഠന പദ്ധതിയ്ക്കു കുട്ടിപ്പൊലീസിനു പിന്തുണയുമായി വിതുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്കൂളിലെ അധ്യാപകരുമാണു പൂർണ സമയവും സജീവമാണ്. 

അർഹരായ വിദ്യാർത്ഥികൾക്ക് ടാബ്‍‌ലറ്റുകൾ എത്തിക്കുന്നതിനും പാഠ ഭാഗങ്ങൾ ക്രമീകരിക്കുന്നതിനും ഇവർ കുട്ടിക്കൂട്ടത്തെ സഹായിക്കുന്നു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, സ്കൂൾ കമ്മ്യൂണിറ്റി പൊലീസ് ഓഫിസർ കെ. അൻവർ എന്നിവരാണു നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com