ADVERTISEMENT

വർക്കല∙ അമിതമായ ബില്ലിൽ പുനഃപരിശോധന ആവശ്യപ്പെട്ടു ജലഅതോറിറ്റി എംഡിക്ക് കടയുടമ പരാതി നൽകിയതിന് അതോറിറ്റിയുടെ വർക്കല ഓഫിസിലെ ജീവനക്കാരന്റെ ഫോണിൽ നിന്നും കടയുടമയ്ക്കു അപമാനകരമായ വാട്സാപ് സന്ദേശം ലഭിച്ചതായി പരാതി. ‘ലൂസിഫർ’ സിനിമയിലെ ഒരു വൈറൽ ഡയലോഗ് ചിത്രമാണ് പരാതിക്കാരനായ പള്ളിക്കൽ കെകെ കോണം ചരുവിള പുത്തൻവീട്ടിൽ ഫിറോസ് ഖാന് ലഭിച്ചത്. 

മൈതാനത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് (കൺസ്യൂമർ-VAR/ 905/N) രണ്ടു മാസത്തെ സാധാരണ ബില്ലിന് പകരം 5,240 രൂപയുടെ ബിൽ കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സ്ഥാപനത്തിൽ വന്ന ബില്ലിനെതിരെ വർക്കലയിൽ പരാതി നൽകി.  പ്രതികരണം ഇല്ലാത്തതിനാൽ ജലനിധി വഴി ബന്ധപ്പെട്ടു. തുടർന്നാണ് വർക്കല സെക്‌ഷനിലെ ജീവനക്കാരൻ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചോർച്ചയുണ്ടായതായി റിപ്പോർട്ട് നൽകാമെന്നു പറഞ്ഞെങ്കിലും ഫിറോസ് സമ്മതിച്ചില്ല. 

ഇക്കാര്യം സമ്മതിക്കാത്തതും മുകളിലേക്ക് പരാതിപ്പെട്ടതിന്റെ പേരിലും പരിശോധനയ്ക്കു വന്ന ജീവനക്കാരന് തന്നോട് അമർഷം ഉണ്ടായിരുന്നുവെന്നു എംഡിക്ക് നൽകിയ പരാതിയിലും ഫിറോസ് പറയുന്നു. 2020 ജനുവരിയിൽ കണക്‌ഷൻ വിഛേദിച്ച ശേഷം പലിശ സഹിതം 7,684 രൂപയുടെ ബില്ല് കഴിഞ്ഞ ആഴ്ച വീണ്ടും വന്നതിനെ തുടർന്നാണ് ഫിറോസ് എംഡിക്ക് പരാതി നൽകിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com