ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിൽ ഇന്നലെ 681 പേർക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ്‌ ബാധിതരുടെ എണ്ണം 27,000 കടന്നു.ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും 7000 കടന്നു. ഇന്നലെ 11 പേർ കൂടി വൈറസ്‌ ബാധിച്ചു മരിച്ചു. 469 പേർക്കു രോഗമുക്തി. 

കടയ്‌ക്കാവൂർ സ്വദേശിനി ലത (40), നെടുമങ്ങാട്‌ സ്വദേശി ധർമ്മദാസൻ (67), വെഞ്ഞാറമ്മൂട്‌ സ്വദേശി അരവിന്ദാക്ഷൻ നായർ (68), അരുവിക്കര സ്വദേശി രാധാകൃഷ്‌ണൻ (68), കരിമഠം കോളനി സ്വദേശി സെയ്‌ദാലി (30), കാഞ്ഞിരംകുളം സ്വദേശിനി എസ്‌. ബ്രിജി (38), വള്ളക്കടവ്‌ സ്വദേശി ഷമീർ (38), പെരുമാതുറ സ്വദേശി മുഹമ്മദ്‌ ഹനി (68), പെരുങ്കുഴി സ്വദേശി അപ്പു (70), ചിറയിൻകീഴ്‌ സ്വദേശി ബാലകൃഷ്‌ണൻ (81), വട്ടിയൂർക്കാവ്‌ സ്വദേശി സുരേന്ദ്രൻ (54) എന്നിവരാണു മരിച്ചത്‌.ഇന്നലെ കോവിഡ്‌ സ്ഥിരീകരിച്ചതിൽ 526 പേർക്കു സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌. ഇതിൽ 23 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.

കോവിഡ്‌ പോസിറ്റീവായ 20 ഗർഭിണികളും 22 കുട്ടികളും നിലവിൽ ചികിത്സയിലുണ്ട്‌. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 290 പേർ സ്‌ത്രീകളും 391 പേർ പുരുഷന്മാരുമാണ്‌. ഇവരിൽ 15 വയസിനു താഴെയുള്ള 65 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്‌. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ്‌ കൺട്രോൾ റൂമിൽ 196 കോളുകളാണ്‌ ഇന്നലെയെത്തിയത്‌. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേർ മെന്റൽ ഹെൽത്ത്‌ ഹെൽപ്‌ ലൈനിലേക്ക്‌ വിളിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com