ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമമാണു മന്ത്രിമാർ ഉൾപ്പെടെ നടത്തുന്നതെന്ന് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി. സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടു ദേശീയ ജനാധിപത്യ സഖ്യം നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതവും സ്വർണ്ണക്കടത്തുമുൾപ്പെടെ നിരവധി ആരോപണങ്ങളാണു പിണറായി സർക്കാരിനെതിരെ ഓരോ ദിവസവും ഉയർന്നു വരുന്നതെന്നും തുഷാർ ആരോപിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പത്മകുമാർ, ജില്ലാ പ്രസിഡന്റ് എസ്.ആർ.എം. അജി, ശിവസേന രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പെരിങ്ങമല അജി, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com