ADVERTISEMENT

നെയ്യാറ്റിൻകര ∙ ക്വട്ടേഷൻ സംഘത്തിലെ 3 പേർ പൊലീസ് പിടിയിൽ. നെല്ലിമൂട് ചർച്ചിനു സമീപം ഗോഡ് മൗണ്ട് വീട്ടിൽ ബി.വിഷ്ണു(27), കോട്ടുകാൽ പുത്തളം കിഴക്കേക്കര വീട്ടിൽ എസ്.ബിനു (ജിം ബിനു–35), കോഴോട് മോഹൻഭവനിൽ സി.ശ്രീജിത്(30) എന്നവരാണ് പിടിയിലായത്. അതിയന്നൂർ വെൺപകൽ ഇഞ്ചിപുല്ലുവിള ധന്യാഭവനിൽ ജി.സെൽവരാജനെ കൊലപ്പെടുത്താൻ ശമിച്ചതിനാണ് മൂവരേയും പുത്തളത്തെ ആൾ പാർപ്പില്ലാത്ത വീട്ടിൽ നിന്നും നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: വസ്തുവിന്റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട് അവിടത്തുകാരനുമായി സെൽരാജൻ വഴക്കിട്ടിരുന്നു ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം.  പ്രതികാരം തീർക്കാൻ അയാൾ 50,000 രൂപയ്ക്ക് ബിനുവിന് ക്വട്ടേഷൻ നൽകി. ബിനു സുഹൃത്തുക്കളായ വിഷ്ണുവിനെയും, ശ്രീജിത്തിനേയും ഒപ്പം കൂട്ടുകയായിരുന്നു. ‍ സെൽവരാജൻ എന്നും പുലർച്ചെ പാൽക്കച്ചവടത്തിന് പോകാറുണ്ടെന്ന് മനസിലാക്കിയ സംഘം വഴിയിൽ കാത്ത് നിന്ന് ആക്രമിക്കുകയായിരുന്നു. സെൽവരാജൻ പാലുമായി വന്ന സ്കൂട്ടർ തടഞ്ഞ് ചവിട്ടി മറിച്ചിട്ടു. തുടർന്ന് ഇരുമ്പ് കമ്പി കൊണ്ട് ഇരുകാലുകളും അടിച്ചുപൊട്ടിച്ചു. വെട്ടാൻ ശ്രമിച്ചെങ്കിലും ഉരുണ്ട് മാറിയതിനാൽ പരുക്കേറ്റില്ല.

നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ വന്ന വാഹനത്തിൽ മടങ്ങി പോയി. അക്രമികളെക്കുറിച്ച് നാട്ടുകാരിൽ നിന്നും ചില സൂചനകൾ പൊലീസിന് ലഭിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് സംഭവത്തിനു പിന്നിലെന്ന് മനസിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 3–പേരും കുടുങ്ങിയത്.നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ശ്രീകുമാരൻനായർ, എസ്ഐ ടി.പി.സെന്തിൽകുമാർ, എഎസ്ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞാണ് മൂവരെയും പിടിച്ചത്. ഇതിനിടയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമവും ഉണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com