കൈവിടില്ല, ഇവിടെയും ഒരുമിച്ചുതന്നെ; വിജിയിച്ചാൽ ഭർത്താവ്‌ ഭാര്യയുടെ കൈ പിടിച്ച്‌ ഈ പടികയറും

trivandrum-couples
പുഷ്‌പം സൈമൺ - ഫ്രീഡാ സൈമൺ ദമ്പതികൾ
SHARE

കാഞ്ഞിരംകുളം ∙ വിജിയിച്ചാൽ ഭർത്താവ്‌ ഭാര്യയുടെ കൈയും പിടിച്ച്‌ പഞ്ചായത്ത്‌ ഓഫിസിന്റെ പടികയറും. കരുംകുളം പഞ്ചായത്തിലെ 2 വാർഡുകളിൽ ജനവിധി തേടുന്ന പുഷ്‌പം സൈമൺ - ഫ്രീഡാ സൈമൺ ദമ്പതികളാണു തിരഞ്ഞെടുപ്പിൽ വേളയിൽ ശ്രദ്ധയാകർഷിക്കുന്നത്‌. ഇരുവരും കോൺഗ്രസിന്റെ സ്ഥാനാർഥികൾ. പുഷ്‌പം സൈമൺ പത്താം വാർഡായ ആഴാങ്കലിലും ഭാര്യ ഫ്രീഡ പഞ്ചായത്ത്‌ ഓഫിസ്‌ വാർഡിലുമാണ്‌ മത്സരിക്കുന്നത്‌. സൈമൺ മൂന്നാം തവണയും ഫ്രീഡ രണ്ടാം തവണയുമാണ്‌ പോർക്കളത്തിൽ. പക്ഷേ, ദമ്പതികൾ ഒരുമിച്ചെത്തുന്നത്‌ ആദ്യം.

അതേസമയം പുഷ്‌പം സൈമണിനൊപ്പം സഹോദരൻ പുഷ്‌പം വിൻസെന്റ്‌ ഒരേ കാലഘട്ടത്തിൽ പഞ്ചായത്തംഗമായിരുന്നിട്ടുണ്ട്‌. പഞ്ചായത്ത്‌ ഓഫിസ്‌ വാർഡ്‌ എൽഡിഎഫിനു നിർണായക സ്വാധീനമുള്ള വാർഡായിരുന്നു. പുഷ്‌പം സൈമൺ വിജയിച്ചതോടെ അതു കോൺഗ്രസിന്റെ സ്വന്തം തട്ടകമായി. വനിതാ വാർഡായപ്പോൾ ഭാര്യയെ മത്സരിപ്പിച്ചു, അപ്പോഴും വിജയം. സൈമണിന്റെ എതിർപക്ഷത്ത്‌ സിപിഐയിലെ നവീനും ഫ്രീഡയുടെ എതിർഭാഗത്ത്‌ ജനതാദളിലെ വിജയകുമാറുമാണ്‌ മത്സര രംഗത്തുള്ളത്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA