ADVERTISEMENT

ആര്യനാട്∙ കളർഫുൾ ആയിരുന്ന ആര്യനാട് പാലം തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്തികേടായി.പാലത്തിൽ പതിച്ച സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‍ആന്റി ഡീഫൈസ്മെന്റ്  സ്ക്വാഡ് നീക്കം ചെയ്തു . പോസ്റ്ററുടെ കുറച്ച് ഭാഗങ്ങൾ ഇപ്പോഴും പാലത്തിൽ ശേഷിക്കുകയാണ്.

തിരഞ്ഞെടുപ്പ് ആയതോടെ പാലത്തിന്റെ‍ വശങ്ങളിലെ സുരക്ഷ വേലിയിൽ‍  സ്ഥാനാർഥികളുടെ പോസ്റ്ററുകൾ നിരന്നിരുന്നു. മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും നോട്ടീസുകൾ ഇതിൽപ്പെടും. മാസങ്ങൾക്ക് മുൻപാണ് പെയിന്റിങ് നടത്തി പാലം മനോഹരമാക്കിയത്. ഇതിന് മുകളിലൂടെയാണ് പോസ്റ്ററുകൾ പതിച്ചത്. പൊതു മുതലുകളിൽ‍ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കുമ്പോഴാണ്‌‍ ഇതെന്നും കണ്ടില്ലെന്ന് നടിച്ച് പാർട്ടി പ്രവർത്തകർ പോസ്റ്ററുകൾ ഒട്ടിച്ചത്. പിന്നാലെയാണ് സ്ക്വാഡ് എത്തി ഇത് നീക്കം ചെയ്തത്.

നെടുമങ്ങാട് താലൂക്കിൽ പരിശോധന സംഘം

നെടുമങ്ങാട് താലൂക്കിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പരിശോധനയ്ക്ക് ഉള്ളത് ആന്റി ഡീഫൈഴ്സ്മെന്റിന്റെ ഒരു സ്ക്വാഡ്. അരുവിക്കര, നെടുമങ്ങാട്, വാമനപുരം നിയോജക മണ്ഡലങ്ങളാണ് ഇൗ സ്ക്വാഡിന്റെ കീഴിൽ വരുന്നത്. സ്ക്വാഡിൽ ഉള്ള നാലുപേരാണ് 22 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും പരിശോധനകൾ നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com