ADVERTISEMENT

പാലോട്∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിനുമേൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നതായി പരാതി. ഭവന സന്ദർശനത്തിൽ സ്ഥാനാർഥി അടക്കമുള്ള പലരും മാസ്ക് ധരിക്കുന്നില്ല. സാമൂഹിക അകലം പാലിക്കാതെ വലിയ കൂട്ടമായാണു സന്ദർശനം പ്രവർത്തനങ്ങൾ.

കൈമാറുന്ന ലഘുലേഖകൾ സാനിറ്റൈസർ ചെയ്തു നൽകണമെന്നാണ് പറയുന്നതെങ്കിലും അതും നടക്കുന്നില്ല.  പ്രചാരണം ശക്തമായതോടെ ഹസ്തദാനവും ആലിംഗനവും കാൽ തൊട്ടു വന്ദിക്കലും ഒക്കെ തന്ത്രങ്ങളായി മാറി.  പ്രചാരണ രംഗത്ത് പൊതു സ്ഥലത്തും റോഡിനു കുറുകെയും ബോർഡുകളും കൊടി തോരണങ്ങളും വച്ചു നിയമ ലംഘനവും കുറവല്ല. ഇതൊന്നും നിരീക്ഷിക്കാൻ നാഥനില്ലാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com