ADVERTISEMENT

വെട്ടൂർ ∙ പഞ്ചായത്ത് നാലാം വാർഡായ പുത്തചന്തയിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വിളബ്ഭാഗം എസ്എസ് ലാന്റിൽ സുശീന്ദ്രനെ(55) ബൈക്കിലെത്തിയ സംഘം ആക്രമിച്ചു പരുക്കേൽപ്പിച്ചതായി പരാതി. കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇരുകാലുകൾക്കും പരുക്കേറ്റ സുശീന്ദ്രനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.

വീട്ടിൽ നിന്നും ചന്തയിലേക്ക് പോകവേയാണ് ബൈക്കിലെത്തിയ അക്രമികൾ വിളബ്ഭാഗം വലയന്റെകുഴി റോഡിൽ സുശീന്ദ്രനെ ആക്രമിച്ചത്. അഴിമതിരഹിത സംരക്ഷണസമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്. സംഘടനാ നേതൃത്വത്തിൽ നടക്കുന്ന പൊതുപ്രവർത്തനങ്ങളിൽ നീരസമുള്ള ചിലരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം. അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com