മണ്ണ് പൂശിയ തറയിൽ നിറ വ്യത്യാസം, സംശയം തോന്നി പരിശോധിച്ചു; കിടപ്പു മുറിയിൽ കുഴിച്ചിട്ടനിലയിൽ മൃതദേഹം

കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ വീടിനു സമീപത്തു തെളിവെടുപ്പ് നടത്തുന്ന പൊലീസ് സംഘം. ഇൻസെറ്റിൽ മാധവൻ.
SHARE

വിതുര∙ വീടിനുള്ളിലെ കിടപ്പു മുറിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെടുത്തു. മേമല പട്ടൻകുളിച്ചപാറ വേമ്പുര തടത്തരികത്ത് വീട്ടിൽ താജുദ്ദീന്റെ വീട്ടിൽ നിന്നു ഇയാളുടെ സുഹൃത്തായ ആര്യനാട് മീനാങ്കൽ തണ്ണിക്കുളത്ത് മാധവ(50)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. താജുദ്ദീൻ ഒറ്റയ്ക്കാണ് ഇവിടെ താമസം. അഞ്ച് ദിവസം മുൻപ് മാധവൻ താജുദ്ദീനോടൊപ്പം വീട്ടിലുണ്ടായിരുന്നു. 

പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളിൽ നിന്നു ഇന്നലെ ഉച്ചയോടെ ദുർഗന്ധം ഉയരുന്നതു സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നു ഇവർ പൊലീസിനെ വിവരമറിയിച്ചു.  താജുദ്ദീന് ചാരായം വാറ്റും പന്നിയെ പിടിക്കലും ഉള്ളതിനാൽ അതു ചത്തു കിടക്കുകയാണെന്നു കരുതിയാണു തൊഴിലാളികൾ പൊലീസിനെ വിളിച്ചത്.

പൊലീസെത്തി നടത്തിയ പരിശോധനയിൽ വീട്ടിലെ വാതിൽ പടിയിൽ രക്തക്കറ കണ്ടു. വീടിനകത്തു വാറ്റുപകരണങ്ങളും മനുഷ്യ വിസർജ്യവും മുടിയും കണ്ടെത്തി. വീട്ടിലെ കിടപ്പു മുറിയുടെ മണ്ണ് പൂശിയ തറയിൽ നിറ വ്യത്യാസവും മണ്ണിളകി കിടക്കുന്നതും കണ്ടതിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നി കുഴിച്ചതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.  താജുദ്ദീനെ പ്രതിയാക്കി വിതുര പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് ദിവസം മുൻപും താജുദ്ദീനും മാധവനും തമ്മിൽ വഴക്കുണ്ടായതായി സമീപവാസികൾ പറഞ്ഞെന്ന് വിതുര ഇൻസ്പെക്ടർ എസ്.ശ്രീജിത്ത് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA