ADVERTISEMENT

ബാലരാമപുരം∙ സ്ഥാനാർഥിയുടെ ചിഹ്നം ഉണ്ടാക്കി വാർഡിൽ പ്രദർശിപ്പിക്കാൻ പ്രവർത്തകർക്ക് അലയേണ്ടി വന്നത് കിലോമീറ്ററുകൾ. അതിനുള്ള സാധനങ്ങൾ പലയിടത്തുനിന്നു സംഘടിപ്പിച്ചപ്പോൾ അത് നിർമിക്കാനാളെ കിട്ടാനില്ല. തുടർന്ന് എല്ലാം ഒരുക്കി ഇന്നലെ അതിന്റെ ഉദ്ഘാടനം പ്രവർത്തകർ കെങ്കേമമാക്കി. ബാലരാമപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ പാറക്കുഴിയിലെ ജനകീയ മുന്നണി സ്ഥാനാർഥി യു.വി. അനഘയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ കുടിൽ അതേപടി ഒരുക്കുന്നതിനാണ് പ്രവർത്തകരുടെ ഒരാഴ്ചയോളമുള്ള പരിശ്രമം വേണ്ടിവന്നത്.

സീരിയൽ താരം ദീപ ജയനെ എത്തിച്ചു ഉദ്ഘാടനം നടത്തിയാണ് അവർ അത് ആഘോഷിച്ചത്. നൂറുമടൽ ഓലയും മുളയും മറ്റ് സാധനങ്ങളും ഇതിനു വേണ്ടിവന്നു. ചെറു കുടുംബത്തിന് താമസിക്കാൻ പറ്റുന്ന തരത്തിലുള്ള കുടിലാണ് താത്കാലികമായി നിർമിച്ചിരിക്കുന്നത്. ശിൽപി രാജൻ രാജേഷാണ് കുടിൽ നിർമിച്ചത്. ഇതോടൊപ്പം സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കൺവൻഷനും ബൂത്ത് ഓഫിസ് ഉദ്ഘാടനവും നടന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com