ADVERTISEMENT

കാട്ടാക്കട ∙ അതിരാവിലെ പത്ര വിതരണം. നേരം പുലർന്നു കഴിഞ്ഞാൽ പെയിന്റിങ്  തൊഴിലിനൊപ്പം പൊതുപ്രവർത്തനം. ഇതാണ് പെരിഞ്ഞാംകടവ് മുണ്ടവൻ കുന്ന് സ്വദേശി ദിലീപ് കുമാറിന്റെ ദിനചര്യ. മലയാള മനോരമ ഏജന്റായ ദിലീപ് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത് തികഞ്ഞ ആത്മ വിശ്വാസത്തോടെ.

അഞ്ച് കൊല്ലമായി മലയാള മനോരമ മുണ്ടവൻകുന്ന് ഏജന്റ്. ഇക്കുറി പെരിഞ്ഞാംകടവ് വാർഡിൽ ബിജെപി സ്ഥാനാർഥി. രാവിലെ പത്ര വിതരണത്തോടൊപ്പം വോട്ടു തേടലും.  പൊതു പ്രവർത്തന രംഗത്ത് ദിലീപ് സജീവമാണ്. പ്രളയകാലത്തും കൊറോണ കാലത്തും സന്നദ്ധ സേവനത്തിന് ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ ദിലീപ് ഉണ്ടായിരുന്നു. പത്ര ഏജന്റെന്ന നിലയിൽ വാർഡിലുള്ള ബന്ധം ദിലീപിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com