ADVERTISEMENT

പോത്തൻകോട് ∙ രാജ്യത്തെ പ്രായപൂർത്തി വോട്ടവകാശം 21 ൽ നിന്നു 18 വയസ്സാക്കി കുറച്ചു പാർലമെന്റ് നിയമനിർമാണം നടത്തിയത് 1988ലാണ് . ഇതിനു 17 വർഷം മുൻപ് 1971 മാർച്ച് 26ന് അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് അതേ ആവശ്യമുന്നയിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു താരമായത് കെ.ജി കുഞ്ഞുകൃഷ്ണപിള്ള .പ്രമേയ അവതരണത്തിന്റെ തുടർച്ചയായി മന്ത്രിഎം.എൻ ഗോവിന്ദൻനായരോടൊപ്പം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ട് ഇക്കാര്യം ചർച്ച നടത്തുകയും ചെയ്തു പിള്ള. ‍

നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നാണ് സിപിഐ സ്ഥാനാർഥിയായി  രണ്ടുവട്ടം കുഞ്ഞുകൃഷ്ണപിള്ള നിയമസഭയിലെത്തിയത്. എംഎൽഎ ആയിരിക്കെത്തന്നെ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച അപൂർവത.  കിസാൻ സഭ ജില്ലാ പ്രസിഡന്റായിരിക്കെ  ജന്മിക്കരം പിരിക്കുന്നതിനെതിരെ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകി ജയിൽവാസം അനുഭവിച്ചു.വെമ്പായം കൊഞ്ചിറ നെടുവേലി കെജി ഭവനിൽ  93 വയസ്സു പിന്നിട്ട് വിശ്രമ ജീവിതത്തിലാണ് പിള്ള.

അന്നത്തെ തിരഞ്ഞെടുപ്പും ഇന്നും തമ്മിൽ ? അന്നു ജനങ്ങളുമായി നേരിട്ടു സ്ഥാനാർഥികൾക്കു ബന്ധമുണ്ട്. ഇന്നു സമൂഹ മാധ്യമങ്ങളിലൂടെയും. അതിന്റെ പോരായ്മകളുമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ച് ? ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രാദേശിക വികസന പ്രവർത്തനങ്ങൾ നടത്താൻ പക്വതയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ വരണം. അതാണ് പ്രധാനം.

നിയമസഭാ പ്രസംഗം പ്രസക്ത ഭാഗം

‘ 18 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും വോട്ടവകാശം ലഭിക്കത്തക്ക വിധത്തിൽ ഇന്ത്യൻ ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് ഈ സഭ കേന്ദ്രഗവൺമെന്റിനോട് ആവശ്യപ്പെടുന്നു. ഇതാണ് എന്റെ പ്രമേയം . ഇന്ത്യൻ ഭരണഘടനയുടെ 326 –ാം വകുപ്പ് 21 വയസ്സ് പൂർത്തിയായ ഇന്ത്യയിലുള്ള എല്ലാ സ്ത്രീപുരുഷൻമാർക്കും ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. ഈ 21 വയസ്സ് എന്നുള്ളത് 18 വയസ്സായി കുറവു ചെയ്യണമെന്നുള്ളതാണ് എന്റെ പ്രമേയം’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com