പ്രതീക്ഷയോടെ മന്ത്രിയെ വിളിച്ചു; 24 മണിക്കൂറിനുള്ളിൽ ടെലിവിഷൻ എത്തി

thiruvananthapuram news
SHARE

ഇന്നലെ (20/12/2020) എറണാകുളം ജില്ലയിലെ ആരക്കുന്നം തോട്ടപ്പടിയിൽ ഞർക്കലയിൽ വീട്ടിൽ ഷാജിയുടേയും ജോളിയുടേയും മകൻ, ആരക്കുന്നം ഗവ.ഹൈസ്‌ക്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫി എന്ന കൊച്ചു മിടുക്കൻ കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ അവർകളെ വിളിക്കുന്നു. പഠനത്തിനായി ലഭിച്ച ടെലിവിഷൻ കേടായ സങ്കടത്തിൽ ആയിരുന്നു ഫോൺ വിളി. പഠിക്കാൻ ഒരു ടെലിവിഷൻ തരുമോ സർ എന്ന് വിതുമ്പിക്കൊണ്ടായിരുന്നു ആൽഫിയുടെ ചോദ്യം. ഇത് കേട്ട ശ്രീ. കടകംപള്ളി സുരേന്ദ്രൻ നാളെ തന്നെ വീട്ടിൽ ടെലിവിഷൻ എത്തും എന്ന് ആൽബിക്ക് ഉറപ്പ് നൽകി. ഈ വിവരം എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ശ്രീ. സജീവ് കർത്തായെ അറിയിച്ചു.

ഇത് അറിഞ്ഞയുടനെ അദ്ദേഹം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് ശ്രീ.C.R. ബിജുവിനെ ബന്ധപ്പെട്ടു. ശ്രീ. മനോജ് എബ്രഹാം IPS ADGP (HQ) പ്രസിഡന്റായ സംഘം ഭരണസമിതി ആൽബിന് ടെലിവിഷൻ വാങ്ങി നൽകാൻ തീരുമാനം എടുത്തു. രാവിലെ തന്നെ ഒരു LED യും വാങ്ങി, ഉച്ചയോടെ ആൽബിൻ്റെ വീട്ടിൽ എത്തി ടെലിവിഷൻ കൈമാറി. എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ശ്രീ. സജീവ് കർത്ത, കണയന്നൂർ AR ശ്രീലേഖ.K, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് ശ്രീ. C.R.ബിജു, മുളന്തുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ. എബി, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ.A.G എന്നിവർ എത്തിയാണ് ആൽഫിക്ക് ടെലിവിഷൻ കൈമാറിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA