പെരുമാതുറയിൽ തീപിടിത്തം; 84 കെട്ട് ചകിരി ചാരം !

trivandrum-fire-extinguishing
പെരുമാതുറ മാടൻവിള കയർസഹകരണസംഘത്തിൽ സൂക്ഷിച്ചിരുന്ന ചകിരിക്കെട്ടിൽ തീപടർന്നപ്പോൾ നാട്ടുകാർ തീയണയ്ക്കാനുള്ള ശ്രമത്തിൽ.
SHARE

ചിറയിൻകീഴ് ∙ പെരുമാതുറയിൽ കയർ വ്യവസായ സഹകരണസംഘം വളപ്പിൽ സൂക്ഷിച്ചിരുന്ന ചകിരിക്കു തീപിടിച്ചു വൻനാശനഷ്ടമുണ്ടായി അഴൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട മാടൻവിള കയർ സഹകരണസംഘത്തിൽ കയർ പിരിക്കുന്നതിനായുള്ള 84 കെട്ടോളം ചകിരിയാണു അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം.

സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പുതൊഴിലാളികളാണു തീ പടരുന്നത് ആദ്യം കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ചു കഴക്കൂട്ടത്തു നിന്നു ഫയർ ആൻഡ് റസ്ക്യൂ ടീമെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണു തീയണച്ചത്. 40,000 രൂപയുടെ നാശനഷ്ടമുണ്ടായതായി സംഘം സെക്രട്ടറി പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടുമൂലമാണോ അഗ്നിബാധയുണ്ടായതെന്നു സംശയിക്കുന്നു. കഠിനംകുളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA