ADVERTISEMENT
ആറ്റിങ്ങൽ ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ കോവിഡ് ബാധിച്ച് മരിച്ചു. ആലംകോട് തൊട്ടിവിള വീട്ടിൽ ആനന്ദ കുറുപ്പ് (87), ഭാര്യ വിജയമ്മ (85) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 13ന് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 5 ദിവസം മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 9ന് ആനന്ദ കുറുപ്പും, രാത്രി 10ന് വിജയമ്മയും മരിച്ചു. മക്കൾ: സുധൻ, ചന്ദ്രൻ, ഷീല, ഗീത, അമ്പിളി, സരസ്വതി. മരുമക്കൾ: ശശികുമാർ, ബാബു, അശോകൻ, വിജയൻ, വിജയ, ഗിരിജ ചന്ദ്രൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com