ADVERTISEMENT

ആറ്റിങ്ങൽ∙ കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയമായി മരണത്തിന്റെ വക്കിലാണെന്നും രക്ഷപ്പെടുത്താൻ കഴിയില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ആറ്റിങ്ങലിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ബിനോയ്.

രണ്ട് മത്സ്യ തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ വിദേശികളെ രക്ഷപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസ് എന്നും രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികൾക്കൊപ്പം കടലിൽ ചാടിയത് അവരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ജാഥ ഇന്നലെ കഴക്കൂട്ടം, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലൂടെ കടന്നുപോയി.. ഇന്നു നെയ്യാറ്റിൻകര, പാറശാല, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് 6 ന് നായനാർ പാർക്കിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com