കരമനയാറ്റിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണ മരണം

trivandrum-drown-dead
അക്ഷയ്കൃഷ്ണ, സൂര്യ
SHARE

വെള്ളനാട്∙ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ കരമനയാറ്റിൽ  മുങ്ങി മരിച്ചു. വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വി ആൻഡ് എച്ച്എസ്എസിലെ 8 –ാം ക്ലാസ് വിദ്യാർഥികളായ ചാങ്ങ സൗമ്യ ഭവനിൽ സൂര്യ (14), വെളിയന്നൂർ അഞ്ജനയിൽ അക്ഷയ്കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ വെളിയന്നൂർ ഉള്ളൂർക്കോണം നിരപ്പിൽ വില്ലിപ്പാറ കടവിൽ ആണ് അപകടം. സുഹൃത്തുക്കളായ മറ്റ് രണ്ട് വിദ്യാർഥികൾക്ക് ഒപ്പമാണ് ഇവർ കുളിക്കാൻ പോയത്.

സുഹൃത്തുക്കളിലൊരാളായ അനന്ദുവിന്റെ ബന്ധുവീട്ടിൽ എത്തിയ ശേഷമാണ് ഇവർ കടവിൽ എത്തിയത്. ആദ്യം അക്ഷയ്കൃഷ്ണ വെള്ളത്തിൽ ഇറങ്ങിയതോടെ കയത്തിൽ അകപ്പെട്ടു. രക്ഷിക്കാൻ ഇറങ്ങിയ സൂര്യയും വെള്ളത്തിൽ താണു.  ബഹളം കേട്ട് ഓടിയെത്തിയവർ  ഇരുവരെയും കരയ്ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉണ്ണികൃഷ്ണൻ–രചനിചന്ദ്ര ദമ്പതികളുടെ മകനാണ് അക്ഷയ്കൃഷ്ണ.  സഹോദരൻ അഞ്ജയ്കൃഷ്ണ. നികേഷ് (ഗിരീഷ്)–സൗമ്യ ദമ്പതികളുടെ മകനാണ് സൂര്യ. സഹോദരി നക്ഷത്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA