ADVERTISEMENT

തിരുവനന്തപുരം ∙ വ്യത്യസ്ത നിറങ്ങളിലെ ഗൗൺ ധരിച്ച് അവർ റാമ്പിൽ ചുവടുവച്ചു. അമ്മമാരാകാൻ തയ്യാറെടുക്കുന്നവരുടെ ഫാഷൻ ഷോ കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. വനിതാദിനത്തോട് അനുബന്ധിച്ച്് കിംസ് ഹെൽത്തിലാണ് ‘മോംസൂൺ’ പരിപാടി സംഘടിപ്പിച്ചത്. ക്ലിറ്റിൻ, ജാഗ്രുതി, അമൃത എന്നിവർ വിജയികളായി.  ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയായിരുന്നു.

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മുതൽ ലിംഗസമത്വ കാഴ്ചപ്പാടുണ്ടാകണമെന്നും ആൺകുട്ടിയും പെൺകുട്ടിയും തുല്യരായി സമൂഹത്തിൽ വളരേണ്ടത് അനിവാര്യമാണെന്നും ദിവ്യ പറഞ്ഞു. മാറുന്ന കാലഘട്ടങ്ങൾക്കനുസരിച്ച് സ്ത്രീയും പുരുഷനും തുല്യ അവസരങ്ങൾ നേടി മുന്നോട്ടു പോകണമെന്ന്്  കിംസ് ഹെൽത്ത്് ഗ്രൂപ്പ്് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ.സഹദുള്ള പറഞ്ഞു. ഡോ. വിദ്യാലക്ഷ്്മി, ഡോ. പ്രമീള, ജെസി അജിത്, സുബിന, ശ്രീശുഭ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com