ADVERTISEMENT

കല്ലമ്പലം∙നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്നിൽ പുലിയുടെ രൂപ സാദൃശ്യമുള്ള ജീവിയെ കണ്ടെന്ന് നാട്ടുകാർ. പുലർച്ചെ 3 മണിക്ക്  മരുതിക്കുന്നിന് സമീപത്തെ വലിയകുന്ന് പ്രദേശത്ത് റബർ വെട്ടാൻ ഇറങ്ങിയ സ്ത്രീ ആണ് പുലിയുടെ രൂപ സാദൃശ്യമുള്ള ജീവി പെട്ടെന്ന് ഓടി പോകുന്നത് കണ്ടതായി പറഞ്ഞത്. കൂടാതെ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി അ‍ജ്ഞാത ജീവി വീട്ടിൽ വളർത്തുന്ന 8 മുട്ടക്കോഴികളെ കൊന്നു തിന്നു. മരുതിക്കുന്ന് ഊളൻകുന്ന് സജീന മൻസിലിൽ സജീറിന്റെ കോഴികളെ ആണ് അജ്ഞാത ജീവി കടിച്ചു കൊന്നത്.

പ്രദേശത്ത് പലയിടത്തും ദിവസങ്ങളായി പുലിയെ കണ്ടു എന്നുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ  കോഴിയെ കൊന്നു തിന്ന സംഭവം ഭീതിയോടെ ആണ് നാട്ടുകാർ കാണുന്നത്. സംഭവങ്ങൾ അറിഞ്ഞ ഉടൻ പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു എങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ പ്രദേശത്ത് കണ്ട കാൽപാടുകൾ പരിശോധിച്ചപ്പോൾ അതിന് പുലി  സാദൃശ്യം ഇല്ലെന്നും വളരെ ചെറിയ കാൽപാടുകൾ ആണ് പതിഞ്ഞത് എന്നും പാലോട് വനംവകുപ്പ് അധികൃതർ പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ നടത്തി നാട്ടിൽ ഭീതി ഉണ്ടാക്കരുത് എന്നും  പരിഭ്രമം വേണ്ട,നാട്ടുകാർ ജാഗ്രത പുലർത്തിയാൽ മതി എന്നും വനംവകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com