ADVERTISEMENT

കല്ലമ്പലം∙ലോക്ഡൗണിനോട് അനുബന്ധിച്ച് മദ്യ ശാലകൾ അടച്ച സാഹചര്യത്തിൽ അനധികൃതമായി ചാരായ നിർമിക്കുന്നതിനായി കോട തയാറാക്കി സൂക്ഷിച്ചിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. മടവൂർ പനപ്പാംകുന്ന് കൃഷ്ണ വിലാസത്തിൽ രാജേഷ് ആണ് പിടിയിലായത്. 100 ലീറ്ററോളം കോടയും പിടിച്ചെടുത്തു. വ്യാജ ചാരായം വാറ്റി വിൽപന നടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇയാൾ വർക്കല എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദ്,പ്രിവന്റീവ് ഓഫിസർ എം.അഷ്റഫ്,സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.സജീർ,ജെ.താരിഖ്,വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി

കല്ലമ്പലം∙എക്സൈസ് സംഘം നടത്തിയ വ്യാപക തിരച്ചിലിൽ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. കല്ലമ്പലം,നാവായിക്കുളം മാവിൻമൂട്,കുടവൂർകോണം തുടങ്ങിയ സ്ഥലങ്ങളിൽ വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വിനോദും സംഘവും നടത്തിയ തിരച്ചിലിലാണ് 207 ലീറ്റർ ചാരായം നിർമിക്കാൻ ഉപയോഗിക്കുന്ന വാഷ്, 1 ലീറ്റർ ചാരായം വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുടവൂർകോണം ഗൗരീ വിലാസത്തിൽ റിഹുവിന്റെ പേരിൽ കേസ് എടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com