ADVERTISEMENT

പാലോട്∙ കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയിൽ പൊട്ടൻചിറയിലുള്ള ജില്ലാ ജവാഹർ നവോദയ വിദ്യാലയത്തിന്റെ മതിൽ പലയിടത്തും തകർന്നു വീണു. നന്ദിയോട് – ചെറ്റച്ചൽ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടു റോഡു പണിക്കാർ അശാസ്ത്രീയമായി നടത്തിയ മണ്ണിടിച്ചിലാണു കാരണം. മഴക്കാലമായാൽ മതിൽ ഇടിഞ്ഞു വീഴുമെന്നും അതിനു മുൻപ് ബലപ്പെടുത്തി നൽകണമെന്നും കലക്ടർ നിർദേശിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസത്തെ മഴയിൽ ഒരിടത്തും മതിലിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞു വീണു. അഞ്ച് സ്ഥലത്ത് മണ്ണിടിഞ്ഞു കരിങ്കല്ല് കെട്ട് തകർന്നു മതിൽ മുഴുവൻ ബലക്ഷയത്തിലാണ്. മഴതുടരുന്ന സാഹചര്യത്തിൽ മതിൽ മുഴുവൻ തകരുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ. കുത്തനെ മണ്ണിടിച്ചു വീതി കൂട്ടിയതുമാലം 500 മീറ്ററോളം പ്രദേശത്തെ മതിൽ ബലക്ഷയത്തിലാണ്. ഈ ഭാഗം മുഴുവൻ കെട്ടി ബലപ്പെടുത്തിയാലെ മതിലിനെ സംരക്ഷിക്കാൻ പറ്റു. ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com