ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യയിൽ ആദ്യമായി കറുത്ത അണ്ണാനെ (ബ്ലാക് പാം സ്ക്വിരൽ) കണ്ടെത്തി. ശ്രീകാര്യം കിഴങ്ങു ഗവേഷണ കേന്ദ്രത്തിൽ  ലഭിച്ച മുന്നു മാസം പ്രായമുള്ള അണ്ണാന്റെ ജനിതകപഠനം വഴിയാണ് തിരിച്ചറിഞ്ഞത്. സാധാരണ ചാര, വെള്ള നിറങ്ങളുള്ള അണ്ണാനിൽ ജനിതകമാറ്റങ്ങൾ കാരണമാണ് കറുത്ത നിറം വന്നത്. ഫനാംബുലസ് പാമാരം ലിൻ എന്നാണു ശാസത്രീയ നാമം. 

ഗവേഷകരായ ഡോ.ഉമ്മൻ.വി.ഉമ്മൻ, ഡോ. ആർ. ദിലീപ് കുമാർ, ഡോ. അച്യുത് ശങ്കർ എസ്.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തിനകത്തും വിദേശത്തും ജനിതക ശ്രേണീകരണം ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് കറുത്ത അണ്ണാനാണെന്നു സ്ഥിരീകരിച്ചത്. മെലാനോകോർട്ടിൻ–1 റിസപ്റ്റർ ജീനിലുണ്ടായ വ്യതിയാനമാണ് നിറം മാറ്റത്തിനു വഴിയൊരുക്കിയതെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കറന്റ് സയൻസിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com