ADVERTISEMENT

പോത്തൻകോട് ∙ ഉത്തർപ്രദേശ് ഔറയ്യ സ്വദേശി സന്തോഷ് കുമാറിന്  എന്നു നാട്ടിലെത്താനാകുമെന്ന് നിശ്ചയമില്ല. ദേശീയപാതയിൽ  മംഗലപുരം 16-ാം മൈലിൽ റോഡരുകിൽ  10 ദിവസമായി  ഉത്തരവില്ലാത്ത തടവുശിക്ഷയിൽ കഴിയുകയാണ് ഈ ഡ്രൈവർ. താൻ ഓടിച്ചിരുന്ന കണ്ടെയ്നർ ലോറിയിൽ 15ന് കാർ വന്നിടിച്ചതോടെയാണ് ജീവിതം ഇങ്ങനെയായത്. ‍ ലോറിയുടെ ഡീസൽടാങ്ക് പൊട്ടി. ആക്സിലും ബ്രേക്കും തകരാറിലായി. ലോറി റോഡിനു കുറുകെയായി. ഇതോടെ മണിക്കൂറുകൾ ഗതാഗത സ്തംഭനവും ഉണ്ടായി.

മംഗലപുരം പൊലീസ്  ക്രെയിൻ ഉപയോഗിച്ച് ലോറി  റോഡിനു വശത്തേക്കാക്കി. കാർ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.  നാലാഞ്ചിറ സ്വദേശിയുടേതാണ് കാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത് .ആർക്കും പരുക്കില്ലാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.  കാറുടമ സ്ഥലം വിടുകയും ചെയ്തു.  വാഹനങ്ങൾ മാറ്റിയിടാൻ കൊണ്ടുവന്ന ക്രെയിനിന് വാടകയായി‍ 8,000 രൂപ ലോറി ഡ്രൈവർ നൽകണമെന്നതാണ് സന്തോഷിനെ കുടുക്കിയത്. കാർ ഇങ്ങോട്ടു വന്നിടിച്ചതിനാൽ ഈ പണം ഉടമയും തരില്ലെന്നാണ് സന്തോഷ് പറയുന്നത്.  

ബന്ധമില്ലെന്ന് പൊലീസ്

അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാൽ കേസെടുത്തില്ലെന്നും ഇരുവരെയും പറഞ്ഞയയ്ക്കുകയായിരുന്നെന്നും പണം ചോദിച്ചതു സംബന്ധിച്ച് പൊലീസിനു  ബന്ധമില്ലെന്നും  മംഗലപുരം സിഐ എച്ച്.എൽ സജീഷ് പറഞ്ഞു. റോഡിൽ ഗതാഗത സ്തംഭനം ഉണ്ടായതിനെ തുടർന്ന് ക്രെയിൻ വരുത്തി വാഹനങ്ങൾ മാറ്റിയിടുക മാത്രമാണ് പൊലീസ് ചെയ്തത്. അതിന്റെ ചെലവിനെപ്പറ്റി പൊലീസിന് അറിയില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com