ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ തകിലും നാഗസ്വരവുമായി കല്യാണ മേളം തീർത്ത് ഓഡിറ്റോറിയം ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ പ്രതിഷേധം. ഓഡിറ്റോറിയങ്ങൾക്കു ലോക്ഡൗൺ ഇളവ് ആവശ്യപ്പെട്ടു നടത്തിയ ഉപവാസത്തിലാണു കല്യാണത്തിനു പക്കമേളം തീർക്കുന്നവരും പങ്കാളികളായത്. കാൽനട– വാഹന യാത്രക്കാർക്ക് അതു കൗതുക കാഴ്ചയായി. ഒന്നര വർഷത്തിനു ശേഷമാണു പക്കമേളം വായിക്കുന്നതെന്നു കലാകാരന്മാർ വേദനയോടെ പറഞ്ഞു. കല്യാണങ്ങൾക്കു മംഗളം നേർന്നു മേളമൊരുക്കുന്നവർക്കു പ്രതിഷേധത്തിനായി അത് അവതരിപ്പിക്കേണ്ടി വന്നതു കോവിഡ് കാലത്ത് അവർ അനുഭവിക്കുന്ന ദുരിതജീവിതത്തിന്റെ സാക്ഷ്യമായി. 

രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി.എസ്.മാത്യു, കമലാലയം സുകു, സതീഷ് വസന്ത്, കരമന മോഹനൻ, ആറ്റിങ്ങൽ മോഹനൻ, ബിജുരാജ്, ജഗന്യ ജയകുമാർ, രാജമൗലി, ശ്യാംരാജ്, ടി.എ.നാസർ, ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. കല്യാണമണ്ഡപം ഉടമസ്ഥരും അനുബന്ധ ബിസിനസ് നടത്തുന്നവരും സമരത്തിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com