ADVERTISEMENT
കാട്ടാക്കട ∙ സർട്ടിഫിക്കറ്റ് നൽകാമെന്ന പേരിൽ താമസ സ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒൻപതാം ക്ലാസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ കായിക അധ്യാപകനെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. പരുത്തിപള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ പോത്തൻകോട് കടവൂർ വേങ്കോട് ചേനവിള ഭാസ്കര വിലാസം വീട്ടിൽ ചന്ദ്രദേവ് (46)ആണ് പിടിയിലായത്. കായിക മത്സരത്തിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് നൽകാമെന്നു പറഞ്ഞ് അധ്യാപകൻ താമസിച്ചിരുന്ന കുറ്റിച്ചലിലെ ലോഡ്ജിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണു കേസ്.കോടതി റിമാൻഡ് ചെയ്തു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com