ADVERTISEMENT

തിരുവനന്തപുരം∙ കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിനു കോടതിയുടെ അഭിനന്ദനമേറ്റുവാങ്ങിയ പൊലീസ് നായ ജെറിക്കു പൊലീസിന്റെ സ്നേഹാനുമോദനം. തിരുവനന്തപുരം റൂറലിലെ ട്രാക്കർ ഡോഗ് ജെറിയെ പൊലീസ് ആസ്ഥാനത്ത് ഡിജിപി അനിൽകാന്ത് അനുമോദിച്ചു. ഡിജിപിയുടെ കമന്റേഷൻ മെഡൽ ജെറിയെ അണിയിച്ചു. ജെറിയുടെ ഹാൻഡ്‌ലർമാരായ വി.എസ്.വിഷ്ണു ശങ്കർ, എം.വി.അനൂപ് എന്നിവർക്ക് എഡിജിപി മനോജ് ഏബ്രഹാം കാഷ് അവാർഡ് സമ്മാനിച്ചു. 

ബറ്റാലിയൻ ഡിഐജി പി.പ്രകാശും പങ്കെടുത്തു. പരിശീലന കാലത്ത് മികച്ച ട്രാക്കർ ഡോഗിനുള്ള മെഡൽ നേടിയ ജെറി, അഞ്ചു വർഷത്തെ സേവനത്തിനിടെ മൂന്നു കൊലപാതകക്കേസുകൾക്കാണു തുമ്പുണ്ടാക്കിയത്.  കടയ്ക്കാവൂർ കേസിൽ ജെറിയുടെ സേവനത്തെ, പ്രതിക്കുള്ള ശിക്ഷാ വിധിയുത്തരവിൽ പേരെടുത്തു പറഞ്ഞാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി അഭിനന്ദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com