ADVERTISEMENT

അയിരൂർ∙ പ്രായപൂർത്തിയായ പെൺകുട്ടികളെ പീഡിപ്പിച്ചു ഗർഭിണികളാക്കിയ വ്യത്യസ്ത സംഭവങ്ങളിൽ ഒളിവിൽ കഴിഞ്ഞ രണ്ടു പ്രതികളെ വർക്കല ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ജനാർദനപുരം കൊച്ചുവിളമുക്ക് കാക്കോട് പുതുവൽ പുത്തൻ വീട്ടിൽ സനു എന്ന മോൻകുട്ടനാണ്(26) പിടിയിലായ പ്രതികളിലൊരാൾ. 2019-ൽ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു.

2020ൽ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കല്ലുവാതുക്കൽ നടയ്ക്കൽ ഹനുമാൻകുന്ന് പ്ലാവിള തെക്കത്തിൽ വീട്ടിൽ വിശാഖ് രാഹുൽ എന്ന വിശാഖിനെ(23) ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്. അയിരൂർ എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, എസ്ഐ ആർ.സജീവ്, എസ് സിപിഒ ജയ്മുരുകൻ, സിപിഒമാരായ രഞ്ജിത്ത്, ഷജീർ, ജീഷാദ്, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com