വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് വിമാനത്താവളം, നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്

trivandrum-international-airport
പുതിയ വെളിച്ചം : നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിയ തിരുവനന്തപുരം വിമാനത്താവളം ഇന്നലെ രാത്രിയിൽ ദീപാലങ്കാര പ്രഭയിൽ. ചിത്രം : മനോജ് ചേമഞ്ചേരി∙ മനോരമ
SHARE

തിരുവനന്തപുരം ∙ തലസ്ഥാന വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്. ഇന്നലെ രാത്രി 12 നാണ് എയർപോർട്ട് അതോറിറ്റി നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിയത്. എയർപോർട്ട് അതോറിറ്റി റീജനൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. മാധവൻ, എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ, അദാനി ഗ്രൂപ്പിന്റെ ചീഫ് എയർപോർട്ട് ഓഫിസർ ജി.മധുസൂദന റാവ,ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രഭാസ് മഹാപത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈമാറ്റ നടപടികൾ.

തുടർന്ന് ഇന്റർനാഷനൽ ടെർമിനലിലെ വേദിയിൽ കലാപരിപാടികളും അരങ്ങേറി. കൈമാറ്റത്തിനു മുന്നോടിയായി വിമാനത്താവളം വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം ടെൻഡർ വഴിയാണ് തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു ലഭിച്ചത്.  സർക്കാരും എയർപോർട്ട് അതോറിറ്റി ജീവനക്കാരും കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഏറ്റെടുപ്പ് നീണ്ടു പോകുകയായിരുന്നു.

അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവാഹത്തി, ജയ്പുർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഇതിനകം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു .തിരുവനന്തപുരം വഴി യാത്ര ചെയ്യുന്ന ഓരോരുത്തർക്കും 168 രൂപ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് നൽകണമെന്നാണു കരാർ. ഏറ്റെടുപ്പു നടപടി പൂർത്തിയായെങ്കിലും അതോറിറ്റിയുടെ പങ്കാളിത്തത്തോടെ തന്നെയാവും അടുത്ത ഏതാനും മാസങ്ങളിലെ നടത്തിപ്പ്. ജീവനക്കാർക്ക് 3 വർഷം കൂടി നിലവിലെ ജോലിയി‍ൽ തുടരാം.

അതിനുശേഷം അദാനി എയർപോർട്സിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം. എയർ ട്രാഫിക് കൺട്രോൾ ഉൾപ്പെടെയുള്ള ചുമതലകൾ എയർപോർട്ട് അതോറിറ്റി തന്നെയായിരിക്കും നിർവഹിക്കുക. നടത്തിപ്പ്കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാരും എയർപോർട്ട് എംപ്ലോയീസ് യൂണിയനും നൽകിയ പരാതികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA