ADVERTISEMENT

ബാലരാമപുരം∙ കനത്ത മഴയിൽ രണ്ട് വീടുകളുടെ സമീപത്തെ കിണറുകൾ ഇടിഞ്ഞുതാണു. ബാലരാമപുരം ഇടമനക്കുഴി ചന്ദ്രവിലാസത്തിൽ ശാന്തയുടെ വീടിന് പിന്നിലെ കിണറും ഇടമനക്കുഴി ആർആർ ഹൗസിൽ രാജന്റെ വീട്ടിലെ കിണറുമാണ് ഇടിഞ്ഞുതാണത്. ശാന്തയുടെ വീടിനോട് ചേർന്നുള്ള 50 അടി താഴ്ചയുള്ള കിണർ ഇടിയുമ്പോൾ  വീട്ടുകാർ ഇതിന് സമീപം നിൽക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി.

17 ഉറകൾ ഇറക്കിയ കിണറാണിത്. ഇതോടെ വീടിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. 50 അടിയോളം വെള്ളം രാവിലെ ഉണ്ടായിരുന്നതാണ്. സമീപത്തെ നെയ്ത്ത് പുരയിലും വെള്ളം കയറി. മഴ കനത്തതോടെ സമീപത്തുള്ള മണ്ണിടിഞ്ഞ് കിണറിന്റെ വിസ്തൃതി കൂടിവരികയാണ്. രാജന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ഭിത്തി ഇടിഞ്ഞു താണിട്ടുണ്ട്.  എം.വിൻസന്റ് എംഎൽഎ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ തുടങ്ങിയവർ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com