ADVERTISEMENT

തിരുവനന്തപുരം∙ ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം കോളജുകൾ പൂർണതോതിൽ തുറന്നതിന്റെ ആഹ്ലാദം പങ്കിട്ട് വിദ്യാർഥികൾ. ഒപ്പം നിയന്ത്രണങ്ങളിൽ നിന്നു പുറത്തുവന്നതിന്റെ ആശ്വാസവും.അവസാന വർഷ പി.ജി, ഡിഗ്രി ക്ലാസുകൾ നേരത്തെ തുടങ്ങിയിരുന്നു. രണ്ടാം വർഷ ബിരുദ വിദ്യാർഥികളാണ് ഓൺലൈൻ ക്ലാസുകളോട് വിടപറഞ്ഞ് ഇന്നലെ ക്ലാസ് മുറികളിലെത്തിയത്. ആഘോഷങ്ങൾ ഒന്നുമില്ലാതെ കലാലയ ജീവിതത്തിലെ ഒന്നരക്കൊല്ലം നഷ്ടമായതിലെ ദുഃഖം മാറ്റിവച്ച് ഇന്നലെ.

എത്തിയവരെ വിദ്യാർഥി സംഘടനകൾ ബാനറുകളും കൊടിതോര ണങ്ങളും കെട്ടി കോളജ് കവാടങ്ങൾ അലങ്കരിച്ചു സ്വീകരിച്ചു. ശരീരോഷ്മാവ് പരിശോധിച്ചും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കിയുമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. കോവി‍ഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ക്ലാസുകളിൽ അകന്നിരുന്നായിരുന്നു പഠനം. ക്ലാസുകൾക്കു മുൻപിൽ സാനിറ്റൈസർ ഒരുക്കിയിരുന്നു. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ കേന്ദ്രങ്ങളായിരുന്ന പല കലാലയങ്ങളിലും ഇന്നലെ ക്ലാസുകൾ ഉണ്ടായിരുന്നില്ല.

  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏറെക്കാലം അടച്ചിട്ടിരുന്ന തിരുവനന്തപുരം മൃഗശാല ഇന്നലെ മുതൽ വീണ്ടും തുറന്നപ്പോൾ എത്തിയ സന്ദർശകർ.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏറെക്കാലം അടച്ചിട്ടിരുന്ന തിരുവനന്തപുരം മൃഗശാല ഇന്നലെ മുതൽ വീണ്ടും തുറന്നപ്പോൾ എത്തിയ സന്ദർശകർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com