ADVERTISEMENT

നേമം∙ രണ്ടാം നിലയിൽ കെട്ടിടം പണി ചെയ്യുന്നതിനിടെ മിന്നലേറ്റ് താഴെ വീണ യുവാവ് മരിച്ചു. കല്ലിയൂർ കാക്കാമൂല തൊങ്ങൽവിള വീട്ടിൽ കുഞ്ഞപ്പി–വാസന്തി ദമ്പതികളുടെ മകൻ വിനീഷ്(26) നാണ് അപകടമുണ്ടായത്.

വൈകിട്ട് 5.45 ന് വെടിവച്ചാൻകോവിൽ താന്നിവിള കസ്തൂർബ കേന്ദ്രത്തിന് സമീപം ഗോപിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ ജനൽപാളി തറയ്ക്കുന്നതിനിടെ മിന്നലേറ്റ് തറയിലേക്കു തലയിടിച്ച് വീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അവിവാഹിതനാണ്. സഹോദരിമാർ: കവിത, വിജിത. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com