പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ 2 യുവാക്കൾ പിടിയിൽ

    അറസ്റ്റിലായ പ്രദീപും മെർലിനും
അറസ്റ്റിലായ പ്രദീപും മെർലിനും
SHARE

നെയ്യാറ്റിൻകര ∙ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കന്യാകുമാരി മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർലിൻ (29) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.പൂവാറിൽ വച്ചാണു പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോയ പെൺകുട്ടിയെ, പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ചുവടു പിടിച്ചാണ് കണ്ടെത്തിയത്.

പൂവാർ പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് രാമേശ്വരം ധനുഷ്കോടി വരെ പോയി. പ്രതികളുടെ പേരിൽ പോക്സോ ചുമത്തിയിട്ടുണ്ട്.പൂവാർ സിഐ: അജി ചന്ദ്രൻ നായർ, എസ്ഐമാരായ അഭയൻ, എഎസ്ഐ: ഷാജി, പൊലീസുകാരായ പ്രഭാകരൻ, വിൽസ്, മിനി, അഭിലാഷ്, ഷാജൻ, പ്രവീൺദാസ് തുടങ്ങിയവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA