സ്കൂളുകളിൽ ഒരുക്കങ്ങൾ, കുട്ടികളെ വരവേൽക്കാൻ

 അയിരൂപ്പാറ ഹയർസെക്കൻഡറി സ്കൂളിൽ കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞ് കിടന്ന മരക്കൊമ്പുകൾ വെട്ടി മാറ്റുന്നു
അയിരൂപ്പാറ ഹയർസെക്കൻഡറി സ്കൂളിൽ കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞ് കിടന്ന മരക്കൊമ്പുകൾ വെട്ടി മാറ്റുന്നു
SHARE

പോത്തൻകോട് ∙ രക്ഷിതാക്കൾക്ക് ആശങ്കയില്ലാതെ തന്നെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാം. വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകളിൽ എല്ലാ തയാറെടുപ്പുകളുമായി. അധ്യാപകരോടും പിടിഎ അംഗങ്ങളോടുമൊപ്പം റസിഡൻസ് അസോസിയേഷനുകളും വിവിധ സംഘടനകളും പൂർവ്വ വിദ്യാർഥി കൂട്ടായ്മകളുമെല്ലാം സ്കൂളും പരിസരവും‍ വൃത്തിയാക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും രംഗത്തുണ്ട്. ആരോഗ്യ വിഭാഗവും പൊലീസും പഞ്ചായത്തുമെല്ലാം വിദ്യാർഥികളുടെ സുരക്ഷയൊരുക്കുന്നതിനു സജ്ജമായി കഴിഞ്ഞു.   

അയിരൂപ്പാറ ഹയർസെക്കൻഡറി സ്‌കൂൾ

അയിരൂപ്പാറ ഹയർസെക്കന്റഡറി സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി പിടിഎയുടെ നേതൃത്വത്തിൽ എല്ലാവരെയും ഉൾപ്പെടുത്തി യോഗം ചേർന്നു. ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ. അനിൽകുമാർ അധ്യക്ഷനായി. വാർഡംഗം ബിന്ദുസത്യൻ, പഞ്ചായത്ത് അസി.സെക്രട്ടറി സുരേഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, സ്കൂൾ പ്രിൻസിപ്പൽ എം. സജി, പ്രധാന അധ്യാപിക എ. സെലീന, ഫയർഫോഴ്സിൽ നിന്നും സജിത്ത് എന്നിവർ പ്രസംഗിച്ചു.  അയിരൂപ്പാറ റസിഡന്റ്സ് അസോസിയേഷൻ, സ്കൂൾ പിടിഎ, വിവിധ പൂർവ്വവിദ്യാർഥി കൂട്ടായ്മകൾ എക്സ്‍സർവ്വീസ് ലീഗ് അംഗങ്ങൾ ഉൾപ്പെടെ നാട്ടുകാരും ചേർന്ന് കഴിഞ്ഞ ദിവസം സ്കൂളും പരിസരവും ശുചീകരണം നടത്തി.  മുൻപ് കോവിഡ് പരിരക്ഷാകേന്ദ്രമായിരുന്ന മുറികളിൽ ഉപയോഗിച്ചിരുന്ന സാധനങ്ങൾ മാറ്റി അണുനശീകരണവും നടത്തി.  

കെട്ടിടങ്ങളുടെ മുകളിലേക്ക് അപകടകരമായി നിലയിൽ ചാഞ്ഞു കിടന്നിരുന്ന മരങ്ങളുടെ ശിഖരങ്ങളും വെട്ടി മാറ്റി. പിടിഎ ഭാരവാഹികളായ അനിൽകുമാർ ,ശ്രീജിത്ത് ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സി. കൃഷ്ണൻ നായർ ,എസ്. വേണു,എക്സ് സർവീസ് ലീഗ് ഭാരവാഹികളായ വിജയകുമാരൻ നായർ ,പ്രതാപചന്ദ്രൻ നായർ , പൂർവവിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങളായ റെജി ,സുരേഷ് ,പ്രവീൺ ,ഷാജി ,വിനോദ് ,പ്രസാദ് ,രശ്മി,അജയാനന്ദ് എന്നിവർ നേത്യത്വം നൽകി .

പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്ക്കൂൾ

പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി. അനിതകുമാരി,‍ പൂർവ്വ വിദ്യാർത്ഥികൂടിയായ സോമൻ നായർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടന്നു. ഡിവൈഎഫ്ഐ പോത്തൻകോട് മേഖലാ കമ്മറ്റി അഗംങ്ങളാണ് ശുചീകരണം നടത്തിയത്. പോത്തൻകോട് ഗവ. യുപി സ്കൂളിൽ പഴയ കെട്ടിടം പൊളിക്കുകയും പുതിയ ബഹുനില മന്ദിരത്തിന്റെ‍ നിർമാണം പൂർത്തിയാകുന്നതുവരെ‍ 5,6,7 ക്ലാസുകൾ ലക്ഷ്മീവിലാസം സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ കൂടുതൽ ക്ലാസ് മുറികൾ ഒരുക്കുന്നതിന്റെയും സുരക്ഷിതമാക്കുന്നതിന്റെയും തിരക്കിലാണ് അധികൃതർ. 

തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ

തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ സംയുക്തയോഗം വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ.രാജശേഖരൻനായർ അധ്യക്ഷനായി.‍ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമഇടവിളാകം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി ലൈല, പഞ്ചായത്തംഗങ്ങളായ തോന്നയ്ക്കൽ രവി, ബിന്ദുബാബു, ജുമൈല, ആരോഗ്യ പ്രവർത്തകരായ മനോജ് , അഖിലേഷ്, സ്കൂൾ പ്രിൻസിപ്പൽ‍ എച്ച്.ജയശ്രീ , പ്രധാന അധ്യാപിക നസീമ ബീവി ,പിടിഎ.വൈസ് പ്രസിഡന്റ് ജി.അരുൺ ,സന്തോഷ്തോന്നയ്ക്കൽ , എൽ. ദിവ്യ എന്നിവർ പ്രസംഗിച്ചു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA