പിഞ്ചുകുഞ്ഞിന്റെ ആഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരിയും കൂട്ടുകാരനും പിടിയിൽ

  ശ്രീകാര്യത്തെ വീട്ടിൽ നിന്നും കുഞ്ഞിന്റെ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് അൽഫാസും തസ്നിയും
ശ്രീകാര്യത്തെ വീട്ടിൽ നിന്നും കുഞ്ഞിന്റെ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് അൽഫാസും തസ്നിയും
SHARE

ശ്രീകാര്യം∙ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ച് കൂട്ടുകാരനൊപ്പം കടന്ന വീട്ടുജോലിക്കാരിയും കൂട്ടുകാരനും അറസ്റ്റിലായി. വിതുര ആനപ്പാറ തൈക്കാവിന് സമീപം തസ്നി മൻസിലിൽ തസ്നി (24), ആര്യൻ കുന്ന് അജ്മൽ മൻസിലിൽ മുഹമ്മദ് അൽഫാസ് (26) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം. ശ്രീകാര്യം പാങ്ങപ്പാറ സംഗീത് നഗറിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ ഏജൻസി വഴി വീട്ടു ജോലിക്ക് എത്തിയതിന്റെ പിറ്റേന്നായിരുന്നു മോഷണം.

വൈകുന്നേരം വീട്ടുകാർ കുളിക്കാൻ കയറിയ സമയത്ത് കുഞ്ഞിന്റെ അരഞ്ഞാണവും അലമാരയിൽ ഉണ്ടായിരുന്ന മോതിരവും പണവും മോഷ്ടിച്ച് കാറിൽ കടന്നു. തസ്നിയുടെ മൊബൈൽ ഫോൺ നമ്പർ സൈബർ പൊലീസിന്റെ സഹായത്തോടെ പരിശോധിച്ചാണ് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ സി.എസ്. ഹരി. ശ്രീകാര്യം എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം. എസ്ഐ മാരായ ജെ. വിനോദ് കുമാർ, എം. പ്രശാന്ത്,തുടങ്ങിയവർ ഇരുവരെയും പിടികൂടിയത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA