ADVERTISEMENT

വർക്കല∙ ടിഎസ് കനാൽ നവീകരണവുമായി ബന്ധപ്പെട്ടു റോഡ് തകർന്ന റാത്തിക്കൽ റോഡും പരിസരപ്രദേശവും അടൂർ പ്രകാശ് എംപി, മുൻ എംഎൽഎ വർക്കല കഹാർ തുടങ്ങിയവർ സന്ദർശിച്ചു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പരിസ്ഥിതി പ്രശ്നങ്ങൾ മനസ്സിലാക്കാതെയുള്ള കനാൽ നിർമാണ വേളയിൽ മണ്ണൊലിപ്പ് തടഞ്ഞ് നിർത്താൻ സ്ഥാപിച്ച സംവിധാനങ്ങൾ ഇളക്കി മാറ്റിയതു ഉൾപ്പെടെ, അശാസ്ത്രീയ നിർമാണങ്ങളാണ് റോഡ് തകർച്ചയ്ക്കു കാരണമെന്നു സംഘം വിലയിരുത്തി. കോൺക്രീറ്റ് പാർശ്വഭിത്തി അനിവാര്യമായതിനാൽ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണം.

റാത്തിക്കൽ മുസ്‌ലിം പള്ളി അപകട ഭീഷണിയിലാണ്. മത്സ്യഗ്രാമങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി വർക്കല കഹാർ എംഎൽഎയായിരിക്കെ സ്ഥാപിച്ച വിളക്കുകളും പോസ്റ്റുകളും കേബിളുകളും, മത്സ്യത്തൊഴിലാളികൾക്ക് വിശ്രമിക്കാൻ സ്ഥാപിച്ച ഷെഡുകൾ ഇവയെല്ലാം കനാലിലെ മണ്ണ് കോരിയിട്ടു നശിപ്പിച്ചു. പരിഹാരം ഉടനില്ലെങ്കിൽ തീരദേശവാസികളെ സംഘടിപ്പിച്ചു പ്രക്ഷോഭത്തിന് നേതൃത്വം നൽകും. ബി.ആർ.എം.ഷഫീർ, അസിം ഹുസൈൻ, വെട്ടൂർ ബിനു, എ.നെസീല, എസ്.പ്രതാപൻ, അബ്ദുൾ അഹദ്, വി.എസ്.ഷാലിബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി, ജലസേചന മന്ത്രി ഉൾപ്പെടെയുള്ളവർക്കു കത്ത് നൽകുമെന്നു എംപി അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com