ADVERTISEMENT

മടവൂർ∙ ഇരു വൃക്കകളും തകരാറിലായ മടവൂർ ഞാറയിൽക്കോണം അമ്പിളിമുക്ക് നീലാഞ്ജനത്തിൽ കെ.കെ.അനിൽകുമാറിന് (47) വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി 5 ലക്ഷം രൂപ കൈമാറി. ജൂണിൽ കോവിഡ്–19 രോഗം ബാധിച്ചപ്പോഴാണ് വൃക്കകൾ തകരാറിലായ വിവരം  തിരിച്ചറിയുന്നത്. ഇപ്പോൾ ആഴ്ചയിൽ 2 ഡയാലിസിസ് നടത്തുന്നു. കിഡ്നി മാറ്റി വയ്ക്കൽ ആണ് ശാശ്വത പരിഹാരം.

സഹോദരന്റെ  കിഡ്നി യോജിക്കുമെന്ന് പരിശോധനയിൽ കണ്ടെത്തി. ശസ്ത്രക്രിയ ചെലവുകൾക്കായി 10 ലക്ഷം രൂപ വേണ്ടി വരുമെന്ന് അനിൽകുമാർ പറഞ്ഞു. അനിൽകുമാറിന് ചികിത്സാ സഹായം തേടി മനോരമയിൽ നവംബർ25ന് വാർത്ത നൽകിയിരുന്നു. ദുരിതകഥ വായിച്ചറിഞ്ഞ എം.എ. യൂസഫലി ലുലുവിന്റെ റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ഫെയർ എക്സ്പോർട്ട് ജനറൽ മാനേജർ മുഹമ്മദ് റാഫി എന്നിവർ മുഖേന  5 ലക്ഷം രൂപ വീട്ടിലെത്തിച്ച്  അനിൽകുമാറിന് കൈമാറുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com