ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്ത്  എത്തുന്നവർക്ക് പൊലീസ് കാവലിൽ ഇനി സുഖമായി ഉറങ്ങാം. കസ്റ്റഡിയിലാണെന്ന് തെറ്റിദ്ധരിക്കരുത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊലീസ് ഒരുക്കിയിരിക്കുന്ന എസി ഡോർമട്രി ആദ്യ ദിനം തന്നെ സൂപ്പർ ഹിറ്റ്. ഇന്നലെ പ്രവർത്തനം ആരംഭിച്ച ഡോർമട്രിയിലെ എല്ലാ ബെഡുകളും 10 വരെ ബുക്കിങ്ങാണ്. 86 ബെഡുകളാണ് പല മുറികളിലായി ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പലഭാഗത്തും നിന്നു തിരുവനന്തപുരത്ത് വരുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് കുറഞ്ഞ ചെലവിലുള്ള ഈ എസി ഡോർമട്രികൾ. ഒറ്റയ്ക്കും സംഘമായും  മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ട്രെയിൻ കൂപ്പകൾ പോലെയാണ് ഓരോ ചെറിയ മുറികളും. ബാഗ് സൂക്ഷിക്കാനുള്ള സൗകര്യവും മൊബൈൽ ഫോൺ ചാർജിങ് സ്പോട്ടുകളും ഒരുക്കിയിട്ടുണ്ട്. ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്. അവ മുറിക്കു പുറത്താണ്. എല്ലാ മുറികളും എസി ആണ്. 2 പേർക്ക് മുതൽ 6 പേർക്ക് വരെ കിടക്കാൻ കഴിയുന്ന മുറികൾ ഉള്ളതിനാൽ കുടുംബങ്ങൾക്ക് ഉപകരിക്കും.

ഒരു ബെഡിനു 250 രൂപയാണ് നിരക്ക്. പൊലീസ് ഉദ്യോഗസ്ഥർക്ക് 150 രൂപ. 3 ബെഡുകളുള്ള മുറിക്ക് 650, 4ന് 750, 5ന് 950, 6ന് 1200 എന്നിങ്ങനെയാണ് പൊതുജനങ്ങൾക്കുള്ള നിരക്ക്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിലും കുറവാണ്. 6 പേർക്ക് കിടക്കാവുന്ന 7 മുറികളാണുള്ളത്. 4 പേർക്കായി 5 എണ്ണവും 5 പേർക്കായി ഒരെണ്ണവും 7 പേർക്കായി ഒരു മുറിയിമുണ്ട്. ബാക്കിയുള്ളവ 2,3 പേർക്ക് കിടക്കാവുന്ന മുറികളാണ്. ബുക്കിങ് നമ്പർ : 0471 2305251

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com