ADVERTISEMENT

തിരുവനന്തപുരം ∙ പുതുവത്സരത്തലേന്ന് ഭിന്നശേഷിക്കുട്ടികളെ കാണാൻ ഡിഫറന്റ് ആർട് സെന്ററിൽ മലയാളത്തിന്റെ സൂപ്പർ ഹീറോ ടൊവിനോ തോമസിന്റെ  അപ്രതീക്ഷിത സന്ദർശനം. കുടുംബത്തിനൊപ്പം എത്തിയ ടൊവിനോ ഭിന്നശേഷിക്കുട്ടികളുടെ ചിത്രകലാ  വൈഭവങ്ങൾ ഉൾക്കൊള്ളിച്ച ഈ വർഷത്തെ ടേബിൾ കലണ്ടർ പ്രകാശനം ചെയ്തു. ഭിന്നശേഷിക്കുട്ടികളുടെ മനസ്സു നിറഞ്ഞ ചിരിക്ക് പിന്നാലെ യഥാർഥ സൂപ്പർഹീറോ ഗോപിനാഥ് മുതുകാടാണെന്നു അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ഈ കലാകേന്ദ്രം സമൂഹത്തിന് പ്രചോദനമാണ്. ഭിന്നശേഷിക്കുട്ടികളുടെ മിന്നും പ്രകടനം ഒരു കലാകാരൻ എന്ന നിലയിൽ തന്നെ ഞെട്ടിച്ചതായും ടൊവിനോ പറഞ്ഞു. ഒരു  മണിക്കൂറിലധികം ഇവിടെ ചെലവഴിച്ചാണ് ടൊവിനോയും കുടുംബവും മടങ്ങിയത്. ഗോപിനാഥ് മുതുകാട്, മാനേജർ ജിൻജോസഫ്  എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com