ഒന്നര വയസ്സുകാരിയെ അടക്കം മൂന്നു കുട്ടികളെ തെരുവുനായ്ക്കൂട്ടം കടിച്ചുകീറി

trivandrum-dog-attack-1
മുഖത്തും കൈയ്യിലും നായയുടെ കടിയേറ്റ ‌ലിതിയയും കാലിൽ കടിയേറ്റ മൂന്നു വയസ്സുള്ള നോയർ ഡോൺ ബോസ്കോയും
SHARE

കഴക്കൂട്ടം∙ മര്യനാട്ട് ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉൾപ്പെടെ നിരവധി പേരെ തെരുവ് നായ്ക്കൂട്ടം കടിച്ചുകീറി. കടിയേറ്റവരിൽ വേറെയും കുട്ടികളുണ്ട്. എല്ലാവരെയും മെഡിക്കൽകോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ച് പേ വിഷബാധയ്ക്കെതിരായ കുത്തിവയ്പ് എടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞാണ് തെരുവ് നായ്ക്കൂട്ടം നാട്ടിൽ ഭീതി പരത്തി. മര്യനാട് അർത്തിയിൽ പുരയിടത്തിൽ വിനോസിന്റെ വീട്ടു മുറ്റത്തിരുന്നു കളിക്കുകയായിരുന്ന ഒന്നര വയസ്സുള്ള മകൾ ലിതിയയെ മുഖത്തും കൈയ്യിലും കടിച്ചു സാരമായി മുറിവേൽപ്പിച്ചു.

വീട്ടുകാർ ഓടി എത്തുമ്പോഴേക്കും നായ്ക്കൂട്ടം ലിതിയയെ വിട്ട് തൊട്ടടുത്ത വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന മൂന്നു വയസ്സുകാരൻ നോയൽ ഡോൺ ബോസ്കോയെ ആക്രമിച്ചു. നോയലിന്റെ കാലിൽ കടിയേറ്റു. തുടർന്ന് അർത്തിയിൽ പുരയിടത്തിൽ കിരണിന്റെ മകൻ മൂന്നര വയസ്സുള്ള ജാഫേത്തിനെയും കടിച്ചു. ബഹളം കേട്ട് എത്തിയ അർത്തിയിൽ പുരയിടത്തിൽ പുഷ്പ(60)ത്തിനും നായയുടെ കടി ഏറ്റു. ഇവരെ കൂടാതെ വേറെ നാലു പേരെയും നായ്ക്കൾ കടിച്ച ശേഷം കടപ്പുറത്തേക്ക് ഓടിപ്പോയി. 

കഠിനംകുളം പഞ്ചായത്ത് പരിധിയിൽ വരുന്ന മര്യനാട്, പുതുവൽ ഭാഗങ്ങളിൽ തെരുവ് നായശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുൻപാണ് മര്യനാടിനു സമീപം ശാന്തിപുരത്തു വച്ച് തെരുവ് നായ റോഡിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് മര്യനാട് സ്വദേശിയായ യുവാവ് മരിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ നിന്നു പിടികൂടുന്ന നായ്ക്കളെ തീരദേശത്ത് ഉപേക്ഷിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA