പ്രായപൂർത്തി ആകാത്ത മക്കളെ ഉപേക്ഷിച്ച് പോയ സ്ത്രീകളും സുഹൃത്തുക്കളും പൊലീസ് പിടിയിൽ...

trivandrum-arrested
ജീമ, നാസിയ, റിയാസ്, ഷൈൻ
SHARE

കല്ലമ്പലം∙ പ്രായപൂർത്തി ആകാത്ത മക്കളെ ഉപേക്ഷിച്ച്  പോയ സ്ത്രീകളെയും പുരുഷൻമാരെയും പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെകെ.കോണം ഹിബാ മൻസിലിൽ ജീമ(29),ഇളമാട് വെള്ളാവൂർ നാസിയ മൻസിലിൽ നാസിയ(28),വർക്കല രഘുനാഥപുരം ബിഎസ്.മൻസിലിൽ ഷൈൻ (38),കുരനാഗപ്പള്ളി മുഴങ്ങോട് മീനത്തേതിൽ വീട്ടിൽ റിയാസ്(34)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 26ന് ആണ് കുട്ടികളെ ഉപേക്ഷിച്ച് സ്ത്രീകൾ പോയത്. നാസിയക്ക് 5 വയസ്സുള്ള 1 കുട്ടിയും ജീമക്ക് ഒന്നര,4,12 വയസ്സുള്ള ഉള്ള 3 കുട്ടികളും ഉണ്ട്.

ഇവരുടെ 2 പേരുടെയും ഭർത്താക്കൻമാർ വിദേശത്താണ്. ഭർത്താക്കൻമാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്ന സംഘത്തിൽ ഉള്ളവരാണ് അറസ്റ്റിലായ ഷൈനും റിയാസും എന്നും ഷൈൻ ഇതുപോലെ 5 പേരെ വലയിലാക്കി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു എന്നും പൊലീസ് പറഞ്ഞു. ഇവർ വിവിധ സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിലും പ്രതികളാണ്. ജീമയെയും നാസിയയെയും കൊണ്ട് ഇവർ മൈസൂർ,ഊട്ടി,കോയമ്പത്തൂർ, തെൻമല എന്നിവിടങ്ങളിൽ പോയി.

ഇതിന്റെ ചെലവിനായി 50,000രൂപ അയൽവാസികളിൽ നിന്ന് സ്ത്രീകൾ കടം വാങ്ങി. പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ തമിഴ്നാട്ടിലെ കുറ്റാലത്ത് നിന്നാണ് പിടികൂടിയത്. ജീമ,നാസിയ എന്നിവരെ കാട്ടി കൊടുക്കുന്നതിന് ഇവരുടെ ബന്ധുക്കളിൽ നിന്ന് ഷൈനും റിയാസും 2ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ബാലനീതി വകുപ്പ് പ്രകാരവും സംഭവത്തിൽ പൊലീസ് നടപടി എടുത്തിട്ടുണ്ട്. വർക്കല ഡിവൈഎസ്പി പി.നിയാസിന്റെ നേതൃത്വത്തിൽ പള്ളിക്കൽ ഇൻസ്പെക്ടർ പി.ശ്രീജിത്ത്,എസ്ഐ:എസ്.സഹിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA