ഏതു ദിവസം വേണമെങ്കിലും ടൂർ നടത്താം, മുഴുവൻ ടിക്കറ്റുകൾക്കും ബുക്കിങ്; ടൂർ പാക്കേജിന് മികച്ച പ്രതികരണം

trivandrum-ksrtc-tour
കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോ നടപ്പാക്കുന്ന വിനോദ സഞ്ചാര പാക്കേജായ കൊല്ലം മൺറോതുരുത്ത് യാത്രയിൽ പങ്കെടുത്തവർ.
SHARE

നെയ്യാറ്റിൻകര ∙ കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോ നടപ്പാക്കുന്ന ടൂർ പാക്കേജിനു മികച്ച പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ രണ്ടാം യാത്രയും വൻ വിജയം. ഫെബ്രുവരി 6ന് നടത്താൻ നിശ്ചയിച്ച യാത്രയ്ക്കുള്ള മുഴുവൻ ടിക്കറ്റുകൾക്ക് ബുക്കിങ് ആയി. കൊല്ലം മൺറോത്തുരുത്ത്, ചാമ്പ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്കാണു യാത്ര നടത്തുന്നത്.

ആയുർവേദ ഡയറക്ടറേറ്റിലെയും ആരോഗ്യ ഭവനിലെയും ജീവനക്കാർ സ്റ്റാഫ് ടൂറായാണു കഴിഞ്ഞ ദിവസം യാത്ര നടത്തിയത്. 750 രൂപ ഈടാക്കുന്ന പാക്കേജിൽ ബസ് നിരക്കിനു പുറമേ ബോട്ടിങ് തുടങ്ങിയ വിനോദ സഞ്ചാര ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ടെങ്കിലും അതിനു പ്രത്യേകം തുക നൽകേണ്ടി വരും.

റസിഡൻസ് അസോസിയേഷൻ, ഫാമിലി ഗ്രൂപ്പുകൾ, ഓഫിസ് സ്റ്റാഫ് സംഘങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങിയവർക്കായി ഏതു ദിവസം വേണമെങ്കിലും ടൂർ നടത്താനുള്ള സൗകര്യവും ഒരുക്കിയതായി എടിഒ മുഹമ്മദ് ബഷീറും കോ ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്തും അറിയിച്ചു. വരും മാസങ്ങളിൽ ഗവി, മൂന്നാർ, മലക്കപ്പാറ, വാഗമൺ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. വിശദവിവരങ്ങൾക്ക് ഫോൺ: 9846067232

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA