600 ചതുരശ്ര അടിയിൽ 16 ലക്ഷം ചെലവിട്ട് നിർമിച്ച മന്ദിരം; മകന്റെയും കുടുംബത്തിന്റെയും ഓർമകളിൽ ‘പഞ്ചതാരകം ’

trivandrum-panchatharakom
നേപ്പാൾ ദുരന്തത്തിൽ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും ഓർമയ്ക്കായി നിർമിച്ച ‘പഞ്ചതാരക’ ത്തിനു മുന്നിൽ പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായരും അമ്മ പ്രസന്ന കുമാരിയും
SHARE

പോത്തൻകോട് ∙ വീട്ടുമുറ്റത്ത് ഓടിക്കളിക്കേണ്ടിയിരുന്ന മൂന്നു  കുരുന്നുകൾ അച്ഛനമ്മമാരോടൊപ്പം ഇന്ന് ശാന്ത നിദ്രയിലാണ്. അവരുടെ വേർപാടിന് നാളെ രണ്ടു വർഷം  തികയുമ്പോൾ ഓർമകൾ നിലനിർത്തുന്നതിനായി ‘പഞ്ചതാരകം ’ എന്നപേരിൽ ഇരുനില മന്ദിരം ഉയർന്നിരിക്കുകയാണ്.

വിനോദയാത്രയ്ക്കിടെ നേപ്പാളിൽ അടച്ചിട്ട മുറിയിലെ വിഷവാതക ചോർച്ചയിൽ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ‘രോഹിണി’യിൽ പ്രവീൺകുമാർ കെ. നായർ (39), ഭാര്യ ശരണ്യ ശശി (34), മക്കൾ ശ്രീഭദ്ര (9), ആർച്ച (7), അഭിനവ് (4) എന്നിവർക്കായാണ് പ്രവീണിന്റെ മാതാപിതാക്കളായ കൃഷ്ണൻ നായരും പ്രസന്ന കുമാരിയും ‍കുടുംബ വീടിനു സമീപം ‍മന്ദിരം പണിതത്. 

600 ചതുരശ്ര അടിയിൽ 16 ലക്ഷം ചെലവിട്ട് നിർമിച്ച  മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും.  ആരോഗ്യ സബ് സെന്റർ, ഗ്രന്ഥശാല, വായനമുറി,  റസിഡന്റ്സ് അസോസിയേഷന്റെ ഓഫിസ് എന്നിവ പ്രവർത്തിക്കും. 2020 ജനുവരി 21 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിനാൽ ബന്ധുക്കൾ രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA