ADVERTISEMENT

വിതുര∙ ബോണക്കാട് മേഖലയിൽ പശുക്കൾക്കു കുളമ്പ് രോഗം പടരുന്നു. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുള്ള മുൻ കരുതൽ നട‌പടി കാര്യക്ഷമമാകാതെ വന്നതോടെയാണു കൂടുതൽ പശുക്കളിലേക്ക് രോഗ വ്യാപനം നടന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.  കൃത്യ സമയത്ത് ഡോക്ടർ പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയുണ്ട്. പശുക്കളും പോത്തുകളും നൂറോളം എണ്ണമുണ്ട് ഈ മേഖലയിൽ. രണ്ട് ആഴ്ചയ്ക്കു മുൻപു ഒരു പശുക്കുട്ടി ചത്തിരുന്നു. മിക്ക പശുക്കൾക്കും കാലിൽ വ്രണം ആയി. ഇതു മറ്റു പശുക്കളിലേക്ക് അതിവേഗം പടർന്നു പിടിക്കുന്നതായി നാട്ടുകാർ പറയുന്നു. 

പശുക്കളുടെ സ്രവം എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു. പ്രദേശത്തെ നാൽപതോളം പശുക്കൾക്കു മാത്രമാണു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളതെന്നാണു വിവരം. ബോണക്കാട് മേഖലയുടെ ജനങ്ങളുടെ മുഖ്യ വരുമാന മാർഗമായ പശുക്കളുടെയും പോത്തുകളുടെയും സംരക്ഷണത്തിനു പ്രതിരോധ കുത്തിവയ്പ് ഉൾപ്പെടെ ലഭ്യമാക്കാൻ പര്യാപ്തമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com