ADVERTISEMENT

കല്ലമ്പലം∙ബിജെപി സംഘടിപ്പിച്ച സിൽവർ ലൈൻ വിരുദ്ധ സമര ഭൂമിയിലൂടെ ഉള്ള പ്രതിരോധ യാത്രയുടെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ കരവാരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളും വീടുകളും സന്ദർശിച്ചു. കെ റെയിലിന്  കല്ലുകൾ സ്ഥാപിച്ച വീട്ടുകാരുമായി സംസാരിച്ചു.  കരവാരം പഞ്ചായത്തിലെ തോട്ടക്കാട് മാടംകോണം പ്രദേശത്തെ മുപ്പതോളം വീടുകൾ സന്ദർശിച്ചു. കെ റെയിൽ പലവിധത്തിൽ ബാധിക്കുന്നവരുടെ സങ്കടങ്ങൾ മന്ത്രി കേട്ടു. 

പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല എന്നു മന്ത്രി വ്യക്തമാക്കി.  പരാതികൾ പഠനത്തിനെത്തുന്ന സംഘത്തോട് തുറന്നു പറയണം എന്നും ഇക്കാര്യങ്ങൾ രേഖകളിൽ വരുന്നതോടെ കെ റെയിൽ മൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല എന്ന പിണറായി സർക്കാരിന്റെ വാദം പൊളിയും എന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലിടൽ നിർത്തി വച്ചിരിക്കുകയാണ് എന്നും ഇത് ജനത്തെ പറ്റിച്ച് വോട്ട് തേടാനുള്ള ഇടതു സർക്കാരിന്റെ തന്ത്രമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ബിജെപി സംസ്ഥാന സമിതി അംഗം തോട്ടക്കാട് ശശി,സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ,ജില്ലാ ട്രഷറർ എം.ബാലമുരളി,എം.സനോജ്,കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ,വൈസ് പ്രസിഡന്റ് എസ്.സിന്ധു,നിശാന്ത് സുഗുണൻ,ഇലകമൺ സതീശൻ,പ്രവീൺ കിളിമാനൂർ,ആലംകോട് ധ്യാനശീലൻ വിവിധ പഞ്ചായത്തുകളിലെ ബിജെപി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com