ADVERTISEMENT

തിരുവനന്തപുരം∙ ഒട്ടകത്തിന്റെ ശരീരത്തിൽ  കാർ ഇടിച്ചുണ്ടായ അപകടത്തിൽ ചെറിയതുറ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. ചെറിയതുറ ടിസി 71/ 735 ഹെലൻ കോട്ടേജിൽ വിനോജ് ഗിൽബർട്ട് (38) ആണ് മരിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ പത്തിന് രാത്രി 9 ന്  ഹയൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. കുബൂസ് വിതരണ കമ്പനി ജീവനക്കാരനായിരുന്നു വിനോജ്. ജോലി കഴിഞ്ഞ് കാറിൽ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് കുറുകെ കടക്കുകയായിരുന്ന ഒട്ടകത്തിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒട്ടകം കാറിനു മേലേക്ക് പതിച്ചതാണ്  മരണത്തിനിടയാക്കിയതത്രെ.

പരേതനായ ജോൺ ഗിൽബർട്ടിന്റെയും പ്രേമയുടെയും മകനാണ്. ഫെബിയാണ് ഭാര്യ. സോജ് മേരി വിനോജ് മകളാണ്. സൗമ്യ, പരേതനായ ജോൺസൺ എന്നിവരാണ് സഹോദരങ്ങൾ. ഹംപ് കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് പാർവതീ പുത്തനാറിലേക്കു മറിഞ്ഞുണ്ടായ അപകടത്തിലാണ് ജോൺസൺ മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com