ADVERTISEMENT

വിഴിഞ്ഞം∙ പുളിങ്കുടി ആഴിമലയിൽ മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലിൽ വീണ സ്റ്റുഡിയോ ജീവനക്കാരൻ മരിച്ചു. തിരയിൽപ്പെട്ട 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പുനലൂർ ഇളമ്പിൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരൻ–ഗീത ദമ്പതികളുടെ മകൻ ജ്യോതിഷ് (25) ആണ് മരിച്ചത്.  ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. സ്ത്രീകളും കുട്ടികളുമടക്കം 21 അംഗ സംഘം ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു.

ഇതിനിടെ വിനീത് (24), അഭിലാഷ് (24), സുമേഷ്(24), ഉണ്ണി (30) എന്നിവരോടൊപ്പം ജ്യോതിഷ് സമീപത്തെ പാറയിൽകയറി മൊബൈലിൽ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന വലിയ തിരയിൽപ്പെട്ട് ജ്യോതിഷ് കടലിലേയ്ക്കും മറ്റുള്ളവർ പാറയിലേക്കും വീണു. കുറച്ചു സമയം നീന്തിക്കയറാൻ ശ്രമിച്ചെങ്കിലും തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ജ്യോതികയാണ് ജ്യോതിഷിന്റെ സഹോദരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com