ADVERTISEMENT

കാട്ടാക്കട ∙ വീടിനു മുന്നിൽ ‍നിർത്തിയിരുന്ന കാർ അക്രമികൾ അടിച്ച് തകർത്തു. മുസ്‌ലിം യൂത്ത് ലീഗ് പൂവച്ചൽ ആലമുക്ക് യൂണിറ്റ് പ്രസിഡന്റ് സജീർഷാ യുടെ വാഹനമാണ് തകർത്തത്. ഞായർ രാത്രിയാണ്. സംഭവം. വീടിനു മുന്നിൽ നിർത്തിയിരുന്ന കാറിന്റെ പിൻ ഭാഗത്തെ ചില്ല് അക്രമികൾ തകർത്തു. വീട്ടുകാർ രാവിലെ ഉണർന്നപ്പോഴാണു കാർ തകർത്ത നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട പൊലീസിൽ പരാതി നൽകി.

കാർ തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പൂവച്ചൽ ഫൈസ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എ.അസീസ് സെക്രട്ടറി അബ്ദുൽഖാദർ ജില്ലാ കൗൺസിൽ അംഗം പൂവച്ചൽ ഷമീർ,മുഹമ്മദ് ഇസ്മയിൽ,ജലാലുദീൻ, റിയാസ് മുഹമ്മദ്, സനോഫർ നൗഷാദ്, മീരാസാഹിബ് എന്നിവർ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com